കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് വെള്ളിയാഴ്ച മുംബൈ സിറ്റിക്കെതിരെ കളിക്കളത്തിലിറങ്ങുക ഇറങ്ങുക ഒരു സ്പെഷ്യല്‍ ജേഴ്‌സിയില്‍ ആകും. പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാന്‍ വേണ്ടിയാണ് പ്രത്യേക ജേഴ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നത്. പ്രളയത്തില്‍ കേരളത്തിനായി ജീവന്‍ പണയം വെച്ച് പോരാടിയ മത്സ്യ തൊഴിലാളികളെയും മറ്റു ഗവണ്മെന്റ് സേനകളയെയും ജേഴ്‌സി ഡിസൈനില്‍ കൊണ്ട് വന്നാണ് ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുക.
ക്ലബ് ഔദ്യോഗിക പേജുകളിലൂടെയാണ് ഈ വാര്‍ത്ത അറിയിച്ചത്. നേരത്തെയും കേരള ബ്ലാസ്റ്റേഴ്‌സ് മത്സ്യ തൊഴിലാളികളെ ആദരിച്ചിരുന്നു. നാളെ മത്സര നടക്കുന്ന വേദിയില്‍ വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് പുരസ്‌കാരങ്ങളും നല്‍കും. കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതം നേരിട്ട ശേഷം വരുന്ന കേരളത്തിലെ പ്രധാന കായിക മാമാങ്കമാണ് ഐ എസ് എല്‍. ഈ വേദി ഇത്തരം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രശംസ അര്‍ഹിക്കുന്നു.
Post Your Comments