ഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനായി നിയമരഹിതമായി പണം വാങ്ങിയോ എന്ന് അന്വേഷിക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 2016 – 17 കാലഘട്ടത്തില്‍ തലവരിപ്പണ വിവാദത്തില്‍പ്പെട്ട് പുറത്തായ വിദ്യാര്‍ത്ഥികള്‍ക്ക് അവരില്‍ നിന്ന് ഈടാക്കിയ ഫീസ് ഇരട്ടിയായി തിരിച്ച് നല്‍കിയോ എന്നും അന്വേഷിക്കണമെന്ന് സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍പ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരമിടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സുപ്രീം കോടതി ഈ നീക്കം ഉപേക്ഷിച്ചിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളെജിന് സമയപരിധി കഴിഞ്ഞതിനാല്‍ പ്രവേശന അനുമതിയും സുപ്രിം കോടതി നിഷേധിച്ചു.
Post Your Comments