KeralaLatest News

പിടിവാശി അവസാനിപ്പിച്ച്‌ പിണറായി വിജയനും തോമസ് ഐസക്കും ഇന്ധനവില കുറയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റേയും നികുതി രണ്ടര രൂപ വീതം കേന്ദ്രസർക്കാർ കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിടിവാശി അവസാനിപ്പിച്ച്‌ നികുതി കുറയ്ക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാകണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

പെട്രാളിനും ഡീസലിന്റെയും കേന്ദ്ര നികുതി രണ്ടര രൂപ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ച സാഹചര്യത്തില്‍ അത്രതന്നെ തുക കേരളസര്‍ക്കാരും കുറയ്ക്കണം. കേന്ദ്രനികുതിയേക്കാള്‍ കൂടുതല്‍ നികുതി സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്. ഗുജറാത്ത്‌ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. പിടിവാശി അവസാനിപ്പിച്ച്‌ നികുതി കുറയ്ക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button