ചണ്ഡീഗഡ്: ഇന്ത്യൻ ഹോക്കി ഇതിഹാസം ബൽബീർ സിംഗ് ഗുരുതരാവസ്ഥയിൽ. 94 കാരനായ ബൽബീർ സിംഗിനെ ശ്വാസകോശ സംബന്ധമായ രോഗംമൂലം ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (RGU) തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഒക്ടോബർ 1 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വളരെ സാവധാനത്തിലാണെന്നും , രക്തസമ്മർദ്ദം വളരെ കുറവാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
1948 ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ സ്വാതന്ത്ര്യാനന്തര ഹോക്കി ടീമിന്റെ ഭാഗമായിരുന്നു ബൽബീർ സിംഗ്. 1952 ഒളിമ്പിക്സിൽ സ്വർണം നേടിയ അദ്ദേഹം 1956 ലും മെൽബൺ ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിൽ ഉണ്ടായിരുന്നു.1957 ൽ പത്മശ്രീ നൽകി ആദരിച്ചു. 1975 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ മാനേജറായിരുന്നു അദ്ദേഹം.
Post Your Comments