തൃശ്ശൂർ: ശക്തമായ മഴയിലും കാററിലും ചാലക്കുടിയിൽ വരുത്തി വച്ചത് ഏകദേശം അഞ്ച് കോടിരൂപയുടെ നാസനഷ്ടം എന്നു വിലയിരുത്തൽ .
അതി ശക്തമായ മഴയിലും, കാറ്റിലും പത്ത് വീടുകൾ പൂർണ്ണമായും 30 വീടുകൾ ഭാഗികമായും തകർന്നു. കെഎസ്ഇബിക്കാണ് ഏറെ നഷ്ടം ഉണ്ടായിരിക്കുന്നത്. വൈദ്യുതി കമ്പികൾ പൊട്ടി ചാലക്കുടി നഗരത്തിൽ വൈദ്യുതിിലച്ചിരുന്നു.
റെയിൽവെ പാലത്തിൽ മണ്ണിടിഞ്ഞത് ട്രെയിൻ ഗതാഗതത്തെയും തടസപ്പെടുത്തിയിരുന്നു. പിന്നീട് മണൽചാക്കുകൾ നിരത്തി ബലപ്പെടുത്തിയാണ് ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
ജില്ലയിലെ ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍റ് വെള്ളത്തിനടിയിലായി. ശക്തനിലും പൂത്തോളും സ്വരാജ് റൗണ്ടിലും വെള്ളം കയറി. പലയിടത്തും മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കിഴക്കേ കോട്ടയിൽ ജൂബിലിക്ക് സമീപം ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റിയാണ് നഗരത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. പൊലീസ്, ഫയർഫോഴ്സ്, റവന്യു വിഭാഗങ്ങൾ 24 മണിക്കൂർ സേവനം സജ്ജമാക്കി കൺട്രോൾ റൂം തുറന്നു.
Post Your Comments