ശബരിമല: പൂങ്കാവനത്തില്‍ മഴ ശക്തമായതോടെ പമ്പ അന്നദാനമണ്ഡപം വെള്ളത്തില്‍ മുങ്ങി. പുഴ കരകവിഞ്ഞ് കയറിയ വെള്ളം അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും കയറുകയായിരുന്നു. പഴയ നടപ്പന്തല്‍ നിന്നയിടം ഇപ്പോള്‍ വെള്ളത്തിലാണ്. കൂടാതെ ഗണപതി ക്ഷേത്രത്തിലേക്ക് പോകാനുള്ള പടവിന് സമീപംവരെ വെള്ളമെത്തുകയാണ്.
വെള്ളം കയറുന്നതോടെ പമ്പ പുനരുജ്ജീവന പരിപാടികള്‍ സ്തംഭിക്കാന്‍ സാധ്യതയുണ്ട്. പ്രളയത്തില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞ് പുഴ നികന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണം. പുഴയുടെ വാഹകശേഷി കുറഞ്ഞതും ഏതാനും ദിവസങ്ങളായി സന്നിധാനത്തും പരസരത്തും ലഭിക്കുന്ന ശക്തമായ മഴയും വെളഅളപ്പൊക്കത്തിന് സാധ്യത കൂട്ടുകയാണ്.
വലിയാനവട്ടം-ചെറിയാനവട്ടം വഴി പമ്പാ മണപ്പുറത്തേക്ക് കടക്കാനുള്ള പാലം ഒലിച്ച് പോയിരുന്നു. ഹില്‍ടോപ്പ് അടിവാരത്ത് പാര്‍ക്കിങ് മൈതാനം ഇടിഞ്ഞത് മണല്‍ച്ചാക്ക് അടുക്കി സംരക്ഷിക്കാനുള്ള പ്രവൃത്തിയും പാതി വഴിയായതേയുള്ളൂ. ഒരു കിലോമീറ്ററോളം ഇവിടെ മണ്ണിടിഞ്ഞ് പമ്പയിലേക്ക് കിടക്കുകയാണ്. ആയിരക്കണക്കിന് മണല്‍ച്ചാക്കാണ് ഇവിടെ നിറച്ചുവെച്ചിരിക്കുന്നത്. നടപ്പാലംമുതല്‍ ആറാട്ടുകടവ് വരെയുള്ള ഭാഗത്താണ് ഇടിച്ചില്‍.
Post Your Comments