ഗൂഡല്ലൂർ : ഉറ്റ സുഹൃത്തുക്കളുടെ മരണം കൺമുന്നിൽ കണ്ടു സഹായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അരുണും രാമ രാജേഷും.കൂട്ടുകാരുടെ മൃതദേഹങ്ങൾക്കൊപ്പം ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ സഹായത്തിനാരുമില്ലാതെ അവർ രണ്ടു ദിവസം കഴിഞ്ഞു.
ഗൂഡല്ലൂരിൽ 200 അടി താഴ്ചയിലേക്കു വീണ കാറിന്റെ വാതിൽ അപകടത്തിനിടെ തുറക്കാനാകാത്ത വിധം അടഞ്ഞു പോയിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിം, ജയകുമാർ, അമർനാഥ്, ജൂഡ്, രവിവർമ എന്നിവർ 2 ദിവസത്തിനുള്ളിൽ മരിച്ചു.
കുട്ടുകാർ ഓരോരുത്തരായി മരിക്കുന്നതു കണ്ടുനിൽക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളിൽനിന്നുള്ള പുഴുക്കൾ വരാൻ തുടങ്ങി. രക്ഷാപ്രവർത്തനം കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ ഇവരുടെ ജീവനും കൂടി നഷ്ടപ്പെട്ടേനെ. വാതിലുകൾ തുറക്കാനാകാത്ത കാർ വെട്ടിപൊളിച്ചായിരുന്നു ഇരുവരെയും പുറത്തെത്തിച്ചത്.
Post Your Comments