തിരുവനന്തപുരം: പ്രളയക്കിൽ വീട് നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസം പ്രതിസന്ധിയിലേക്ക്. പ്രളയത്തിൽ വീട് നഷ്ടമായവരുടെ കണക്കെടുപ്പ് ഇനിയും പൂർത്തിയാകാത്തതാണ് കാരണം.
കേരളത്തെ ബാധിച്ച കനത്ത പ്രളയത്തിൽ പൂർണമായും വീട് നശിച്ചവർ 18000 ലേറെ എന്ന് തദ്ദേശ ഭരണ വകുപ്പ് പറയുമ്പോൾ 15000 ത്തോളമെ വരൂ എന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ പറയുന്നു. ഭാഗികമായി വീട് തകർന്നവർ ഒന്നേകാൽ ലക്ഷം വരുമെന്ന കണക്കിൽ മാത്രം കാര്യമായ മാറ്റം ഇല്ല.
ഇതിനിടെ തദ്ദേശഭരണവകുപ്പിന്‍റെയും റവന്യൂ വകുപ്പിന്റെയും കണക്കുകളിലും പൊരുത്തക്കേട് വ്യക്തമാണ്. സർക്കാറിന്‍റെ വിവിധ വകുപ്പുകൾ വ്യത്യസ്ത കണക്ക് നിരത്തുമ്പോൾ വീട് തകർന്നവർ ഇപ്പോഴും കഴിയുന്നത് മറ്റുപല ഇടങ്ങളിലുമായാണ്.
Post Your Comments