തിരുവനന്തപുരം : ലൈസന്‍സ് പുതുക്കാനായി ഇനിത്തൊട്ട് ആര്‍ടിഒ ഓഫിസിനു മുന്നില്‍ നിന്ന് മുഷിയേണ്ട. ഇതിന് പരിഹാരമായി മോട്ടര്‍ വാഹന വകുപ്പ് സാങ്കേതിക പരമായി ഈ കാര്യത്തിന് ഒരു അറുതി വരുത്തിയിരിക്കുകയാണ്. ഇനി വീട്ടില്‍ ഇരുന്ന് തന്നെ സ്വസ്ഥമായി ലൈസന്‍സ് പുതുക്കല്‍ പ്രവര്‍ത്തി നിര്‍വ്വഹിക്കാം . ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയേ ചെയ്യേണ്ടതായുളളൂ.കൂടാതെ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം തന്നെ അതു തീര്‍പ്പാക്കി രേഖകള്‍ അപേക്ഷകനു നേരിട്ടു നല്കുന്ന സേവനങ്ങളുമാണ് മോട്ടര്‍ വാഹന വകുപ്പ് ലഭ്യമാക്കിയിരിക്കുന്നത്. www.keralamvd.gov.in എന്ന വെബ്സൈറ്റിലൂടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
Post Your Comments