Latest NewsIndia

ബാംഗ്ലൂർ നാശത്തിന്റെ വക്കിലേക്ക്; ആശങ്കാജനകമായ റിപ്പോര്‍ട്ട്

ബാംഗ്ലൂർ: രാജ്യത്തെ ഏറ്റവും വലിയ മെട്രോ നഗരങ്ങളില്‍ ഒന്നായ ബാംഗ്ലൂർ നാശത്തിന്‍റെ വക്കിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത 7 വര്‍ഷങ്ങള്‍ക്കുളളില്‍ കോണ്‍ക്രീറ്റാല്‍ മാത്രം ചുറ്റപ്പെട്ട സിറ്റിയായി ബാംഗ്ലൂർ മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നഗരം മൊത്തം കെട്ടിടങ്ങള്‍ മാത്രമായി മാറുമ്പോള്‍ പച്ചപ്പ് പൂര്‍ണ്ണമായും ഇല്ലാതാകും. കൂടാതെ ഇത് തടാകങ്ങളുടെ ഉന്മൂല നാശത്തിനും വഴിവെക്കും. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെതാണ് ഈ ആശങ്കജനകവും ഞെട്ടിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍. യാതൊരു നിയന്ത്രണവും ഇല്ലാതെ ഒന്നിന് പിറകെ ഒന്നായി മുളച്ച് വരുന്ന ഈ കെട്ടിടങ്ങള്‍ മനുഷ്യജീവിതം തന്നെ അസാധ്യമാക്കിത്തീര്‍ക്കും.

കേരളം ഉള്‍പ്പെടെയുളള ഇടങ്ങളില്‍ നിന്ന് ജീവിത മാര്‍ഗ്ഗത്തിനായി നിരവധി പേരാണ് ബാംഗ്ലൂരിലേക്ക് ചേക്കേറിയിട്ടുളളത്. നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. ഈ സ്ഥിതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ശുദ്ധജലം ബാംഗ്ലൂരിന് അന്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊന്നും കൂടാതെ മറ്റൊരു വിപത്തായ ഗതാഗത പെരുപ്പവും നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. 2021 ആകുമ്പോഴേക്കും ബാംഗ്ലൂരില്‍ രജിസ്ട്രര്‍ ചെയ്യപ്പെടുന്ന സ്വകാര്യവാഹനങ്ങളുടെ കണക്ക് 1 കോടി കവിയുമെന്നാണ് ഗതാഗതവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ മാത്രം ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 75 ലക്ഷം കടന്നിരിക്കുന്നു. നഗരം കടുത്ത മലിനീകരണ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സ്വകാര്യവാഹനങ്ങളുടെ എണ്ണവും കോടികളോടടുക്കുന്നത്. നഗരത്തിലെ മറ്റ് വാഹനങ്ങളെക്കൂട്ടാതെയാണ് ഈ കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button