KeralaLatest News

ശബരിമല സ്ത്രീ പ്രവേശനം : പിന്നില്‍ രാഷ്ട്രീയം : പ്രതികരണമറിയിച്ച് ആഷിഖ് അബു

കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ പ്രധാന സംസാര വിഷയമായിരിക്കുന്നത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അവസരത്തിലാണ് സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയത്.

സുപ്രീം കോടതി വിധിയ്ക്കെതിരെ നടക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ആഷിഖ് അബു പ്രതികരിച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ആഷിഖ് പ്രതികരണം അറിയിച്ചത്. സംഘപരിവാര്‍ ചെയ്യുന്നത് യുക്തിയെ നിരാകരിക്കലാണെന്നും വിശ്വാസികളെ തെരുവിലിറക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ആഷിഖ് അബു കുറിച്ചിരുന്നു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. അതും മനസിലാക്കാം.

യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് കണ്‍ഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്‌ബോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വാക്കുകള്‍ക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button