Latest NewsKerala

തുടര്‍ച്ചയായി ഒരേ ആവശ്യം: ദിലീപിന്റെ അഭിഭാഷകന് പിഴ

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയതുമായ കേസിലാണ് കോടതി അഭിഭാഷകന് പിഴ ചുമത്തിയത്

കൊച്ചി: കേസ് മാറ്റി വയ്ക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ട നടന്‍ ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയതുമായ കേസിലാണ് കോടതി അഭിഭാഷകന് പിഴ ചുമത്തിയത്. ആയിരം രൂപയാണ് പിഴയായി അടയ്ക്കാനാണ് നിര്‍ദ്ദേശം. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണം ശക്തമായത്.

എന്നാല്‍ ഭൂമി കയ്യേറിയ വിഷയത്തില്‍ കേസ് അന്വേഷിച്ച വിജിലന്‍സ് ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട്
തൃശൂര്‍ വിജിലന്‍സ് കോടതി തള്ളുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button