Latest NewsKerala

തമ്പി കണ്ണന്താനത്തിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

കാഞ്ഞിരപ്പള്ളി സെന്റ് ഗ്രേസി മെമ്മോറിയല്‍ പള്ളിയില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.

കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നു മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. ശേഷം സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെയാണ് സംസ്‌കാരം നടക്കുക. കാഞ്ഞിരപ്പള്ളി സെന്റ് ഗ്രേസി മെമ്മോറിയല്‍ പള്ളിയില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.

ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി ചികത്സയിലായിരുന്നു അദ്ദേഹം അന്തരിച്ചത്. 65 വയസ്സായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് തമ്പി കണ്ണന്താനത്തിന്റെ അവസാന ചിത്രം. ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം.

1983 ല്‍ ജോഷി സംവിധാനം ചെയ്ത താവളം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തമ്പി കണ്ണന്താനത്തിന്റെ സിനിമാ പ്രവേശം. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് രാജാവിന്റെ മകന്‍.

35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ 16 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പ്രമുഖ പങ്ക് വഹിച്ച സംവിധായകനായിരുന്നു കണ്ണന്താനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button