Latest NewsUSA

17കാരനെ ലൈംഗികമായി ഉപയോഗിച്ച വിവാഹിതയായ അധ്യാപിക പിടിയില്‍: അധ്യാപികയുടെ കുറ്റസമ്മത മൊഴി അമ്പരപ്പിക്കുന്നത്

ഓഹിയോ ; മുന്‍ഭര്‍ത്താവുമയി സാമ്യം 32 കാരിയായ അദ്ധ്യാപിക 17 കാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചു. അമേരിക്കയിലെ ട്വിന്‍സ് ബെര്‍ഗ് ഹൈസ്ക്കൂളിലെ സാമ്പത്തികശാസ്ത്ര വിഭാഗം അദ്ധ്യാപിക ലോറ ബ്യൂസിയാണ് 17 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. തന്‍റെ മുന്‍ ഭര്‍ത്താവിന്‍റെ അതേ രൂപവും പെരുമാറ്റത്തില്‍ സാമ്യവും പ്രകടിപ്പിച്ചതിനാലാണ് തന്നെ കുട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് അദ്ധ്യാപിക പോലീസിനോട് കുറ്റ സമ്മതം നടത്തി. സ്കൂളില്‍ പാലിക്കേണ്ട മര്യാദ പാലിക്കാതെ സ്കൂള്‍ നിയമങ്ങള്‍ ലംഘിച്ചതിനും പ്രായപൂര്‍ത്തിയാവാത്ത കൂട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനുമാണ് കേസ്. കുട്ടിയുമായി ക്ലാസ് ഭക്ഷണശാലയില്‍ വെച്ച് ലൈംഗികമായി ബന്ധപ്പെട്ടതിന് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

teacher

യുവതി ഇക്കാര്യങ്ങള്‍ കുറ്റബോധത്താല്‍ മുന്‍ ഭര്‍ത്താവിന്‍റെ പിതാവിനോട് തുറന്ന് പറഞ്ഞിരുന്നു. സംഭവം പുറത്തായതോടെ ഇവര്‍ സ്കൂളില്‍ നിന്നും ദീര്‍ഘനാള്‍ അവധിയെടുത്തിരുന്നു. പോലീസ് സ്കൂളില്‍ അന്വേഷിച്ച് എത്തിയതോടെ സ്കൂള്‍ അധികൃതരാണ് പോലീസിനോട് ഈ കാര്യം പറഞ്ഞത്. 17 കാരന് ക്ലാസില്‍ വലിയ സ്വതന്ത്രമാണ് ലോറ നല്‍കിയിരുന്നത്. ക്ലാസില്‍ ഇരുന്ന് ഖുഡ്ഗ വലിക്കാന്‍ വരെ അനുവദിച്ചിരുന്നു. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ മറ്റൊരു കുട്ടിയില്‍ നിന്ന് ലോറ 800 രൂപയോളം വരുന്ന കഞ്ചാവ് വാങ്ങിയതായും യുവതി സമ്മതിച്ചിട്ടുണ്ട്. എപ്പോളും തന്‍റെ പിറകിലൂടെ വന്ന് അദ്ധ്യാപിക തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നതായി കുട്ടി പോലീസിനോട് പറഞ്ഞു.

teacher

സംഭവത്തില്‍ പ്രായപൂര്‍ത്തിയാവത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജുവനൈല്‍ നിയമപ്രകാരം യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിനായി അപേക്ഷിക്കുകയും ചെയ്തു. ഇനിയൊരിക്കലും പീഡനത്തിന് ഇരയായ കുട്ടിയുമായി ബന്ധ പുലര്‍ത്തരുത് എന്ന ധാരണയില്‍ കോടതി യുവതിക്ക് ജാമ്യം നല്‍കി. ഇതിനായി യുവതി 37 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചു. വരും ദിവസങ്ങളില്‍ യുവതിക്ക് കേസിന്‍റെ വിശദമായ പഠനത്തിനായി കോടതിയില്‍ ഹാജരാകേണ്ടി വരും

shortlink

Related Articles

Post Your Comments

Related Articles


Back to top button