Latest NewsKerala

നായിന്റ മോളേന്നും നാറീന്നും വിളിക്കുന്ന, കണ്ണുരുട്ടിക്കളിക്കുന്ന ഈ നല്ല മാതൃകാപെണ്ണ് നല്ല തമാശയാണ്; കല്‍പ്പാത്തി ബേബിയെ പരിഹസിച്ച് ശാരദക്കുട്ടി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി ലൈവ് വീഡിയോയിലെത്തുന്ന കല്‍പ്പാത്തി ബേബി എല്ലാവര്‍ക്കും സുപരിചിതയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോടതി വിധിയെ അനുകൂലിക്കുന്നവരെയെല്ലാം ഒരു നാണവുമില്ലാതെ തെറി വിളിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി സ്ത്രീകളെ അസഭ്യം പറയുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന കല്‍പ്പാത്തി ബേബിയെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. സങ്കടം വരുമ്പഴൊക്കെ നായിന്റെ മോളേന്നും നാറീന്നും വിളിക്കുന്ന കണ്ണുരുട്ടി കാണിക്കുന്ന കല്‍പ്പാത്തി ബേബി നല്ല തമാശയാണെന്ന് ശാരദക്കുട്ടി പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കല്‍പ്പാത്തി ബേബി നല്ല തമാശയാ. സങ്കടം വരുമ്‌ബോഴൊക്കെ ഞാന്‍ കാണും നായിന്റ മോളേന്നും നാറീന്നും വിളിക്കുന്ന, കണ്ണുരുട്ടിക്കളിക്കുന്ന ഈ നല്ല മാതൃകാപെണ്ണിനെ. പാവമാ.. ഇഷ്ടമാ.. ഇനീം വരണേ കണ്ണും തുറിപ്പിച്ച്, തെറീം വിളിച്ച്.. ഞങ്ങക്കിഷ്ടമാ..

https://www.facebook.com/saradakutty.madhukumar/posts/2156119804401267

shortlink

Related Articles

Post Your Comments

Related Articles


Back to top button