KeralaLatest News

മിസോറം ഗവര്‍ണര്‍ സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ: വൈറലായി രാഹുല്‍ ഈശ്വറിന്റെ എഫ്ബി പോസ്റ്റ്

ഞാന്‍ കാല് പിടിച്ചു പറയാം ദൈവത്തെ ഓര്‍ത്തു രാഷ്ട്രീയം കളിക്കരുത്

തിരുവനന്തപുരം: പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് അനുവാദം നല്‍കികൊണ്ടുള്ള വിധിക്കെതിരെ തുടക്കത്തിലേ പ്രതിഷേധം അറിയിച്ച വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. എന്നാല്‍ വിധിക്കെതിരെ പോരാടാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കിലിട്ട് പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. എനിക്കറിയാവുന്ന കുമ്മനം രാജശേഖരന്‍ ചേട്ടന്‍ മരിച്ചു പോയിയെന്നും, ഇല്ലെങ്കില്‍ ഇപ്പോള്‍ ശബരിമലക്ക് വേണ്ടി പോരാടാന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നെന്നും തുടങ്ങുന്നതാണ് രാഹുലിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്ക്ാം:-

– എനിക്കറിയാവുന്ന കുമ്മനം രാജശേഖരന്‍ ചേട്ടന്‍ മരിച്ചു പോയി – (2 Points, 30 Seconds)

** ഇല്ലെങ്കില്‍ ഇപ്പോള്‍ ശബരിമലക്ക് വേണ്ടി പോരാടാന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരവും സ്നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറം Governor സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ
** ഇനി 14 ദിവസം — ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജെല്ലിക്കെട്ട് മാതൃകയില്‍ ഒരു Ordinance വേണം
** ഞാന്‍ കാല് പിടിച്ചു പറയാം – ദൈവത്തെ ഓര്‍ത്തു രാഷ്ട്രീയം കളിക്കരുത്. CPM vs BJP ആക്കരുത്

1) ഇനി 14 ദിവസം.. ഒരു വശത്തു Review / Reference Petition ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. മറു കയ്യില്‍ ‘Jallikattu Model Ordinance’ നു വേണ്ടി നമ്മള്‍ ശ്രമിക്കണം. Congress, BJP, Communist ഒരുമിച്ചു സഹകരിച്ചാല്‍ അത് നടക്കു. എല്ലാ രാഷ്ട്രീയ കക്ഷികളും
തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം

2) നമ്മള്‍ ഈ മഹാ പ്രാര്‍ത്ഥന പ്രക്ഷോഭത്തില്‍ വര്‍ഗ്ഗീയതയോ, രാഷ്ട്രീയമോ കലര്‍ത്തരുത്. ഈ മഹാ യുദ്ധം എല്ലാ Temples , Churches , Mosaues വേണ്ടിയുള്ളതാണ്.

Swamy Saranam

shortlink

Related Articles

Post Your Comments

Related Articles


Back to top button