തൊടുപുഴ: ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ തൊടുപുഴയിൽ നടന്ന ഭക്തജനങ്ങളുടെ ഘോഷയാത്രക്ക് നേരേ എസ്.എഫ്.ഐയുടെ അസഭ്യവർഷം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച നാമജപ ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള അയ്യപ്പഭക്തരാണ് പങ്കെടുത്തത്. ഘോഷയാത്ര സീമാസ് ജംഗ്ഷന് സമീപം എത്തിയതോടെ എസ്.എഫ്.ഐ പ്രവർത്തകർ കൊടികളുമായി നാമജപ ഘോഷയാത്രയ്ക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു.
ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് കാരണക്കാരായ സംസ്ഥാന സർക്കാരിനെതിരെ .പ്രതിഷേധിച്ചാണ് തൊടുപുഴയിൽ ഭക്തർ തെരുവിലിറങ്ങിയത്. അടുത്ത ദിവസം മാളികപ്പുറങ്ങളുടെ നാമജപ ഘോഷയാത്രയും വെള്ളിയാഴ്ച നഗരം നിശ്ചലമാക്കിയുള്ള വമ്പിച്ച പ്രതിഷേധ ഘോഷയാത്രയും നടക്കും.
Post Your Comments