കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് കയറാനുള്ള അനുമതി സുപ്രീം കോടതി നൽകിയതോടെ പലരും സോഷ്യൽ മീഡിയയിലൂടെ പലതരത്തിലുള്ള അഭിപ്രായമാണ് വ്യക്തമാക്കുന്നത്. രശ്മി നായരും അത്തരത്തില്‍ പുതിയൊരു വിമര്‍ശനമായാണ് രംഗത്തെത്തിയിരിക്കുന്നത്.
അരുവിപ്പുറത്തെ പ്രമാണിമാരോട് ‘ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ടിച്ചത്’ എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്‍ന്ന് ‘ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്’ എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു എന്നാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീനാരായണഗുരു, അയ്യങ്കാളി, കൃഷ്ണപിള്ള തുടങ്ങി സ്വയം നവോത്ഥാന ചരിത്രത്തിന്‍റെ ഭാഗമായ ഓരോ മനുഷ്യരും കടന്നു പോയ വഴി എത്രമേല്‍ കഠിനമായിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാന്‍ കഴിയുന്ന ദിനങ്ങള്‍ ആണ് കടന്നു പോകുന്നത് . അരുവിപ്പുറത്തെ പ്രമാണിമാരോട് “ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ടിച്ചത്” എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്‍ന്ന് “ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്” എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു.
Post Your Comments