Latest NewsKerala

മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും തടവുകാരുടെ പൊതുമാപ്പിനുള്ള ലിസ്റ്റ് ഗവർണ്ണർ മടക്കി അയച്ചതിനു പിന്നിൽ

ഗവര്‍ണര്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

50ാം ഗാന്ധിജയന്തിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേരളത്തിലെ തടവുകാര്‍ ലഭിച്ചില്ല. ഏറെ വൈകി ശനിയാഴ്ച രാത്രി ശിക്ഷയിളവിനുള്ള തടവുകാരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനിലെത്തിച്ചിരുന്നു. പട്ടികയുടെ ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും നല്‍കി.ഇതു മാത്രം പരിഗണിച്ച് തടവുകാരുടെ മോചനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സാധിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു.

പ്രതികളെ ശിക്ഷിച്ച ഉത്തരവും, ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ ഉണ്ടെങ്കില്‍ കേസിലെ ഇരകളുടെ കുടുംബത്തിന്റെ നിലപാടും വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇത് കൂടാതെയുള്ള പൊതുമാപ്പിനുള്ള അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചുവെങ്കിലും ഗവര്‍ണര്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

പ്രത്യേക ഇളവ് നല്‍കി ശാരീരിക വൈകല്യമുള്ളവര്‍, ഗുരുതരരോഗികള്‍,വൃദ്ധര്‍, വനിതകള്‍ എന്നിവരെ മൂന്നു ഘട്ടമായി മോചിപ്പിക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഏറിയ പങ്കും രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ജീവപര്യന്തത്തിനു താഴെ ശിക്ഷ ലഭിച്ചവരാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് മോചനം സാധ്യമാക്കാനുള്ള നീക്കം ഗവര്‍ണറുടെ ഇടപെടലോടെ പൊളിഞ്ഞുവെന്നാണ് ആരോപണം.

നേരത്തെ സര്‍ക്കാര്‍ ശിക്ഷ ഇളവിനായി പരിഗണിക്കപ്പെട്ട പേരുകളില്‍ ടിപി വധക്കേസിലെ പ്രതികളുടെ പേരുകളും കൊലക്കേസ് പ്രതികളുടെ പേരുകളും കടന്നു കൂടിയത് വിവാദമായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാരിന് പട്ടിക തിരുത്തേണ്ടി വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button