![](/wp-content/uploads/2018/10/flight.jpg)
ഫീനിക്സ്: അമിതമായി മദ്യപിച്ച് ലക്ക്കെട്ട് വിമാനത്തില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫീനിക്സില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് യുവാവ് തന്റെ വർക്കൗട്ട് തുടങ്ങിയത്.
ജീവനക്കാർ യാത്രക്കാരനോട് നിരവധി തവണ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. മദ്യപിച്ച നിലയില്‍ ആയിരുന്ന ഇയാള്‍ വിമാനത്തില്‍ കയറിയത്. വിമാനത്തില്‍ കയറിയ ഉടനേ വീണ്ടും മദ്യം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് വിമാനത്തില്‍ വര്‍ക്കൗട്ട് തുടങ്ങിയത്.
അമിതമായി മദ്യപിച്ച യുവാവ് വിമാന ജീവനക്കാരെ അസഭ്യം പറയാനും തുടങ്ങിയതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
Post Your Comments