വെഞ്ഞാറമൂട് : പിന്നാക്ക വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. സിപിഐ വെഞ്ഞാറമൂട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹാഷിം (54) ആണ് അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചയോടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സ്വയം ഹാജരാകുകയായിരുന്നുവെന്നാണ് വിവരം.
പെണ്‍കുട്ടിയെ നേതാവ് ഏറെ നാളായി പീഡിപ്പിച്ച് വരുകയായിരുന്നെന്നും കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്തസമയങ്ങളില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായുമാണ് പരാതി. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയും മാതാപിതാക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Post Your Comments