Latest NewsKerala

തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

ഇതിനിടിയില്‍ മുന്നേ പോയ കാര്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് വലത്തോട്ട് തിരിഞ്ഞ് കയറുമ്പോഴാണ് അപകടം

തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11. 30 നാണ് എണ്‍പതിന് മുകളില്‍ യാത്രക്കാരുമായി തിരുവന്തനപുരത്ത് നിന്ന് പാലാക്കാട്ടേക്ക് പോയ ബസ് കഴക്കൂട്ടത്ത് ദേശീയപാതയില്‍ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് മുന്നിലെ തോട്ടിലേക്ക് മറിഞ്ഞത്. കാര്യവട്ടം അമ്പലത്തിന്‍കര ഇറക്കമിറങ്ങി പോകുകയായിരുന്നു ബസ്.

ഇതിനിടിയില്‍ മുന്നേ പോയ കാര്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് വലത്തോട്ട് തിരിഞ്ഞ് കയറുമ്പോഴാണ് അപകടം. നിയന്ത്രണവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റു തകര്‍ത്ത് വലതുവശത്തെ തോട്ടിലേക്ക് കൂപ്പുകുത്തി നില്‍ക്കുകയായിരുന്നു. കഴക്കൂട്ടത്ത് നിന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. യാത്രകാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button