Latest NewsKerala

മദ്യവും മയക്കുമരുന്നും പോലെയാണ് ഡിജിറ്റൽ അഡിക്ഷൻ; പൊതുജനങ്ങളെ നന്നാക്കാനുറച്ച് കേരള പോലീസ്

മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ല

ട്രോളുകളിലൂടെയും മറ്റും ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ കേരളാപോലീസ് എപ്പോഴും മുൻപന്തിയിലാണ്. ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചിതരാകാനുള്ള വഴിയുമായാണ് ഇപ്പോൾ കേരളാപോലീസ് രംഗത്തെത്തിയിരിക്കുന്നത്. യാത്രകളിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതും, സ്ഥലങ്ങൾ കാണുന്നതും, മാഗസിനോ പുസ്തകങ്ങളോ വായിക്കുന്നതും സഹയാത്രക്കാരുമായി സംസാരിച്ചിരിക്കുന്നതും മുൻപൊക്കെ സ്ഥിരം കാഴ്ച്ചയായായിരുന്നു. എന്നാൽ ഇപ്പോൾ മൊബൈൽ ഫോണിൽ തല പൂഴ്ത്തിയിരിക്കുന്നവരെയാണ് കൂടുതലും കാണാൻ കഴിയുകയെന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കേരളപോലീസ് വ്യക്തമാക്കുന്നു. ഡിജിറ്റൽ മീഡിയയുടെ നല്ല വശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചും സ്വീകരിച്ചും, ദൂഷ്യ വശങ്ങള്‍ കൃത്യമായി മനസ്സിലാക്കിയും സദുദ്ദേശത്തോടെയും, അനുദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രം മിതമായ രീതിയിൽ സോഷ്യൽ മീഡിയയും ഇന്റർനെറ്റും കൈകാര്യം ചെയ്യണമെന്നും അവർ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചിതരാകാം

മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ല. എന്നാൽ അമിതമായ മൊബൈൽ ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം സോഷ്യൽ മീഡിയ കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നു.

യാത്രകളിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതും, സ്ഥലങ്ങൾ കാണുന്നതും, മാഗസിനോ പുസ്തകങ്ങളോ വായിക്കുന്നതും സഹയാത്രക്കാരുമായി സംസാരിച്ചിരിക്കുന്നതും മുൻപൊക്കെ സ്ഥിരം കാഴ്ച്ചയായായിരുന്നു. എന്നാൽ ഇപ്പോൾ മൊബൈൽ ഫോണിൽ തല പൂഴ്ത്തിയിരിക്കുന്നവരെയാണ് കൂടുതലും കാണാൻ കഴിയുക, പ്രത്യേകിച്ച് യുവതലമുറ. കുട്ടികൾക്ക് കളിക്കാനും മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാനും സൊറ പറഞ്ഞിരിക്കാനും മുൻപ് ധാരാളം സമയം ഓരോ കുടുംബത്തിലും ഉണ്ടായിരുന്നു. ഇന്ന് സ്ഥിതി ആകെ മാറി. അമിതമായ മൊബൈൽ ഫോണ് ഉപയോഗവും ടി വിയും ഇന്റർനെറ്റും കുടുംബത്തിലെ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തെ ബാധിക്കുന്ന അവസ്ഥയാണ്.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്ന പോലെയോ അതിലും ഭീകരമായ അവസ്ഥയാണ് ഡിജിറ്റല്‍ അഡിക്ഷന്‍. ഇന്റര്‍നെറ്റ് വേഗതയും ലഭ്യതയും പ്രതീക്ഷകള്‍ക്കും അപ്പുറത്ത് ലഭ്യമാകുമ്പോൾ, അതിന്റെ ദുരുപയോഗം നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. സോഷ്യൽ മീഡിയ വഴി മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റവും, ആരെയും എന്തിനെയും മോശമായി ചിത്രീകരിക്കാനുള്ള മാനസിക വൈകല്യവും കൂടിവരുന്നതും ആശങ്കാജനകമാണ്.

ഡിജിറ്റൽ മീഡിയയുടെ നല്ല വശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചും സ്വീകരിച്ചും, ദൂഷ്യ വശങ്ങള്‍ കൃത്യമായി മനസ്സിലാക്കിയും സദുദ്ദേശത്തോടെയും, അനുദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രം മിതമായ രീതിയിലും സോഷ്യൽ മീഡിയയും ഇന്റർനെറ്റും കൈകാര്യം ചെയ്യുകയാണ് ഇതിനുള്ള ഏക പോംവഴി. കുട്ടികൾ കളിക്കളങ്ങളിലേക്ക് മടങ്ങിപ്പോകട്ടെ, ഒപ്പം സന്തോഷകരമായ കുടുംബാന്തരീക്ഷവും നാടിന്റെ നല്ല സംസ്കാരവും നിലനിൽക്കട്ടെ..!

shortlink

Related Articles

Post Your Comments

Related Articles


Back to top button