അഞ്ചല്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചതിന് പിന്നാലെ ബൈക്ക് നിര്‍ത്താതെ പോയ യുവാവ് സാഹസികമായി രക്ഷപ്പെട്ടു. ആയൂര്‍ റോഡില്‍ നടന്ന സംഭവത്തില്‍ മന്ത്രിയുടെ വാഹനത്തിലാണ് ഇടിച്ചതെന്ന് വ്യക്തമായതോടെ യുവാവ് വേഗത്തില്‍ വണ്ടി ഓടിച്ച് പോവുകയായിരുന്നു. യുവാവിനെ പിടിക്കാന്‍ പൊലീസും പിന്നാലെ പോയെങ്കിങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ഇടിച്ച ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തിലെ സംഘം തിരച്ചില്‍ തുടരുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇടിയെ തുടര്‍ന്ന് മന്ത്രിയുടെ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് ഇളകി വീണു.
Post Your Comments