Latest NewsKeralaIndia

പ്രളയകാലത്തേതിനേക്കാള്‍ കൂടുതല്‍ മഴ നാല് മണിക്കൂറില്‍; ചാലക്കുടിയിലും ഉടുമ്പൻ ചോലയിലും പലയിടവും മുങ്ങി

കാറ്റില്‍ പാലം കുലുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അത്രയും തീവ്രമായ കാറ്റാണ് ആഞ്ഞുവീശിയത്.

നെടുങ്കണ്ടം: പ്രളയ കാലത്ത് 24 മണിക്കൂറില്‍ പെയ്ത മഴയേക്കാള്‍ കൂടുതലായിരുന്നു നാല് മണിക്കൂറിനുള്ളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉടുമ്ബന്‍ചോല താലൂക്കില്‍ പെയ്തത്. ഏതാനും കിലോമീറ്റര്‍ ചുറ്റളവില്‍ പെയ്ത മഴ ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ പ്രദേശങ്ങളെ വെള്ളത്തിലാക്കിയിരുന്നു. മേഘവിസ്‌ഫോടനമാണ് ഇതിന് കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനിടെ ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വന്‍ നാശം.

വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയില്‍ മഴ ശക്തമായത്. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ ഇളകിവീഴുന്ന അവസ്ഥയുണ്ടായി. റോഡിലേക്ക് മേല്‍ക്കൂര ഇളകിവീണ് ചാലക്കുടി നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ചാലക്കുടി സ്വകാര്യ ബസ് സ്റ്റാന്‍ഡിനുമുന്നിലേക്ക് വലിയ മരം കടപുഴകി വീണത് ബസുകള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കി. ഇതോടൊപ്പം രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായി.

ചാലക്കുടി സുരഭി സിനിമ തിയറ്റിന്റെ മേല്‍ക്കൂര ഷീറ്റും പറന്നുപോയി. സ്ക്രീന്‍ ഒന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്തായിരുന്നു ഇത്. ആളുകള്‍ ഇറങ്ങി ഓടുകയായരുന്നു. കാറ്റില്‍ പാലം കുലുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അത്രയും തീവ്രമായ കാറ്റാണ് ആഞ്ഞുവീശിയത്. മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ചാലക്കുടി ഇരുട്ടിലായി. മൂന്നു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു ഇവിടെ മഴയുടെ തുടക്കം.

നാല് മണിക്കൂര്‍ കൊണ്ട് ലഭിച്ചത് 117.07 മില്ലിമീറ്റര്‍ മഴ. ഈ മഴയാണ് ഇവിടെ ഉരുള്‍പ്പൊട്ടലിന് കാരണമായത് എന്നും കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ കെ.എസ്.സജിന്‍കുമാര്‍ പറയുന്നു. പ്രളയ കാലത്ത് ഇവിടെ 111.7 മില്ലീമീറ്റര്‍ മഴയായിരുന്നു ലഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ ഉടുമ്പന്‍ചോലയില്‍ മേഘവിസ്‌ഫോടനമുണ്ടായി. 2017 ഡിസംബറിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വലിയ ഉടുമ്പന്‍ചോലയില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

അതേസമയം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ ആറാം തീയതിവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉടുമ്പന്‍ചോലയില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഞ്ഞ് പെയ്തപ്പോള്‍ താപനില ചിലയിടങ്ങളില്‍ 13 ഡിഗ്രി വരെ താഴ്ന്നിരുന്നു. കാലാവസ്ഥാ വ്യത്യയാനും സംബന്ധിച്ച്‌ വിദഗ്ധ പഠനം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button