KeralaLatest News

തൃശൂരിലും എച്ച്1എന്‍1;പരിഭ്രാന്തിയോടെ ജനങ്ങള്‍, മുന്നറിയിപ്പുമായി അധികൃതര്‍

എച്ച്1എന്‍1 വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വ്യക്തി ശുചിത്വം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്

തൃശൂര്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി തൃശൂര്‍ ജില്ലയില്‍ എച്ച്1എന്‍1 രോഗബാധ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. എച്ച്1എന്‍1 രോഗബാധ പടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. എച്ച്1എന്‍1 വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വ്യക്തി ശുചിത്വം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ഈ വര്‍ഷം മാത്രം 11 പേര്‍ക്കാണ് രോഗ ബാധയുണ്ടായത്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയാണ് 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള മാസങ്ങളില്‍ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) രോഗം പടരാന്‍ സാധ്യതയുള്ള സമയമാണെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എച്ച്1എന്‍1 കേസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button