Latest NewsIndia

ആധാറില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍ മാറ്റങ്ങള്‍

ആധാര്‍കാര്‍ഡ് സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്‍കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ ടെലികോം കമ്പനികള്‍ ആശങ്കയിലായി. ആധാറും ബയോമെട്രിക്സ് വെരിഫിക്കേഷനും നടത്തിയാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറിയേക്കാമെന്നും, ഡേറ്റാ ഖനനം നടത്തിയേക്കാമെന്ന ഭീതിയുമാണ് സുപ്രീംകോടതി പങ്കുവച്ചത്. ആധാര്‍ തന്നെ ഉപയോഗിക്കാനുള്ള നിയമനിര്‍മാണം നടത്തിയേക്കാമെന്ന് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചെങ്കിലും ഇപ്പോള്‍ പറയുന്നത് ക്യൂആര്‍ കോഡ് (QR code) അല്ലെങ്കില്‍ ഇ-ആധാര്‍ ഉപയോഗിക്കാമെന്നാണ്. ഇങ്ങനെ ചെയ്താല്‍ സുപ്രീം കോടതിയുടെ വിധിയുടെ ലംഘനമാവില്ലെന്നും അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ കെവൈസി നടപ്പില്‍ വരുത്തിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തേണ്ടിവരില്ല. ബയൊമെട്രിക്സും നല്‍കേണ്ട. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് ഇത് ഉപയോഗിക്കാം. ഡ്രൈവിങ് ലൈസന്‍സ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയവയിലേതെങ്കിലും ഒന്നിനൊപ്പം ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ലോക്കല്‍ കെവൈസി നല്‍കിയാല്‍ മതിയാകുമെന്നാണ് പറയുന്നത്.

അതേസമയം ആധാര്‍ ഡേറ്റ ഡിലീറ്റു ചെയ്യാനുള്ള പ്ലാന്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ളതല്ല ആധാര്‍ വിവരമെന്ന് സുപ്രീംകോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുണീക് ഐഡന്റിഫിക്കേഷന്‍ ഒതോറിറ്റി ഓഫ് ഇന്ത്യ ടെലികോം സേവനദാദാക്കളോട്, അവര്‍ വാങ്ങിവച്ചിരിക്കുന്ന ആധാര്‍ ഡേറ്റ എന്നു നശിപ്പിക്കുമെന്നതിന്റെ വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ടെലികോം സെക്ടറിലെ ഭീമന്മാരായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്.

26.09.2018 ന് ഇറങ്ങിയ വിധി ദ്രുദഗതിയില്‍ നടപ്പാക്കാനാണ് തീരുമാനം.  കൂടാതെ, തന്റെ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളുടെ കൈയ്യില്‍ കാണരുതെന്ന് ആഗ്രഹമുള്ളവര്‍ക്ക് അത് ആവശ്യപ്പെടാമെന്നാണ് പറയുന്നത്. എന്തു ചെയ്യാമെന്നതിനെക്കുറിച്ച് ടെലികോം കമ്പനികള്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് യുഐഡിഎഐ തങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്യണമെങ്കില്‍ അതും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button