Latest NewsKerala

പിടിയിലായ വ്യാജസിദ്ധനില്‍ നിന്ന് കണ്ടെത്തിയത് 102 ഗ്രാം സ്വര്‍ണവും കാറും

കൊടുവള്ളി: പോലീസ് പിടിയിലായ വ്യാജസിദ്ധന്‍ വളാഞ്ചേരി മൂര്‍ക്കനാട് വേരിങ്ങല്‍ അബ്ദുല്‍ഹക്കീമിനെ (42) നിന്ന് 102 ഗ്രാാം സ്വര്‍ണം കണ്ടെത്തി.
തട്ടിപ്പു കേസില്‍ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത ഇയാളെ കൊടുവള്ളി സ്റ്റേഷനിലെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് കൊടുവള്ളി സിഐ പി.ചന്ദ്രമോഹന്‍, എസ്‌ഐ കെ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയില്‍ നിന്നും 102 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

പ്രതിയു പേരില്‍ കൊടുള്ളി സ്റ്റേഷനില്‍ നിരവധി കേസുകള്‍ ഉണ്ടായിരു്ന്നു. ഇതിനെ തുടര്‍ന്നാണ് കുന്നമംഗലം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. സ്വര്‍ണത്തോടൊപ്പം പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാര്‍ വളാഞ്ചേരിയിലെ പ്രതിയുടെ ബന്ധുവിന്റെ ഒഴിഞ്ഞ പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വളാഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

തലപ്പെരുമണ്ണ സ്വദേശി ചീരുകണ്ടിയില്‍ മുഹമ്മദിന്റെ പരാതിയിലാണ് അബ്ദുല്‍ഹക്കീമിനെ അറസ്റ്റ് ചെയ്തത്. 8 മാസം മുമ്പ് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ചീരുകണ്ടിയില്‍ എന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ അസുഖങ്ങള്‍ മാറ്റാനുള്ള കഴിവ് തനിക്കുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചരലക്ഷം രൂപയും തട്ടിയെടുത്തെന്നാണു പരാതി.  പ്രതിയുടെ മാതാവും കേസില്‍ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button