Latest NewsInternational

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പീഡിപ്പിച്ചു ; ഒടുവിൽ യുവതി ചെയ്തതിങ്ങനെ

ടെക്‌സസ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് യുവതിയെ പീഡിപ്പിച്ചു. സംഭവത്തിന് കാരണക്കാരായ ഫേസ്ബുക്കിനെതിരെ പരാതിയുമായി യുവതി കോടതിയില്‍. തനിക്ക് 15 വയസുള്ളപ്പോള്‍ ഫേസ്ബുക്കിലൂടെ സുഹൃത്തായി നടിച്ച് ഒരാള്‍ ചങ്ങാത്തം സ്ഥാപിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

തുടർന്ന് മറ്റുള്ളവര്‍ക്ക് കാഴ്ചവെയ്ക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.
താൻ നേരിട്ട ദുരനുഭവത്തിന്റെ ഉത്തരവാദി ഫേസ്ബുക്കാണെന്നാണ് ഈ യുവതി പരാതിയില്‍ പറഞ്ഞത്. അമേരിക്കയിലെ ടെക്‌സസ് സ്വദേശിയായ യുവതിയാണ് ഫേസ്ബുക്കിനെ പ്രതിയാക്കി പരാതി നല്‍കിയത്.

ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയിലാണ് ഇത്തരം സാമൂഹ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ‘ചതിക്കാന്‍’ ഉപയോഗിക്കുമെന്ന് ഫേസ്ബുക്കിനറിയാമായിരുന്നുവെന്നും അതുകൊണ്ട് അവരും ഇത്തരം പ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുകയാണെന്നും പെണ്‍കുട്ടി ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button