ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഡല്‍ഹിയില്‍ നടത്തിയ സമരം അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും അതിനാലാണ് സമരം അവസാനിപ്പിച്ചതെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും കിസാന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 23ന് ഹരിദ്വാറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ എഴുപതിനായിരത്തോളം കര്‍ഷകരാണ് പങ്കെടുത്തിരുന്നത്.
കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുക ,കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. കിസാന്‍ ക്രാന്തി പദയാത്ര എന്ന പേരിലാണ് റാലി. ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ കിസാന്‍ ക്രാന്തി പദയാത്ര ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലാണ് അവസാനിപ്പിച്ചത്. അര്‍ധരാത്രിയോടെ സമരക്കാരെ ഡല്‍ഹിയിലേക്കുകടക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ വഴിയില്‍ സ്ഥാപിച്ച ബാരിക്കേഡുകളെല്ലാം മാറ്റി സമരക്കാരെ ഡല്‍ഹിയിലേക്കു കടക്കാന്‍ പോലീസ് അനുവദിച്ചു.
ഇതോടെ ഭാ രതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് ടിക്കായതിന്റെ നേതൃത്വത്തില്‍ നാനൂറു ട്രാക്ടറുകളുമായി ആയകിരക്കണക്കിനു കര്‍ഷകര്‍ കിസാന്‍ ഘട്ടിലേക്ക് മാര്‍ച്ച് ചെയ്തു. പുലര്‍ച്ചെ 5.30 ഓടെ കര്‍ഷകര്‍ കിസാന്‍ ഘട്ടില്‍നിന്നും പിരിഞ്ഞുപോയിത്തുടങ്ങി.
Post Your Comments