തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ശരീരം സംസ്‌കരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ 11 :30 ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടത്തിയത്. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ബന്ധുക്കൾ ,രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ അന്ത്യകർമ്മങ്ങളിൽ പങ്കുചേർന്നു.
ബാലഭാസ്കറിനൊപ്പം വേദി പങ്കിട്ട ശിവമണി , സ്റ്റീഫൻ ദേവസി, മധുബാലകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.കഴിഞ്ഞദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവന്‍ തീയേറ്ററിലും പൊതു ദര്‍ശനത്തിന് വച്ച ബാലഭാസ്‌ക്കറിനെ അവസാനമായി ഒന്നു കാണാന്‍ വിവിധമേഘലകളില്‍ നിന്നും നിരവധിപേരാണ് എത്തിയത്.
Post Your Comments