KeralaLatest NewsIndia

ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ : 18 വര്ഷം മുൻപുള്ള ഈ ചിത്രങ്ങൾ കണ്ണ് നനയിയ്ക്കും

രജിസ്റ്റര്‍ വിവാഹത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

വയലിനിലൂടെ ആരാധകരെ മറ്റൊരു ലോകത്തിലേക്ക് നയിച്ചിരുന്ന ബാലഭാസ്‌ക്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും സംഗീതപ്രേമികളോ സുഹൃത്തുക്കളോ ഇതുവരെ കരകയറിയിട്ടില്ല. രജിസ്റ്റര്‍ വിവാഹത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കണ്ണ് നനയാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രങ്ങള്‍.

18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പ്രിയപ്പെട്ടവന്‍ തന്നെ തനിച്ചാക്കി അകന്നുപോയെന്ന കാര്യത്തെക്കുറിച്ച്‌ ലക്ഷ്മിക്ക് അറിയില്ല. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച തേജസ്വിനി പോയതിനെക്കുറിച്ചും ലക്ഷ്മി അറിഞ്ഞിട്ടില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമാണ് പിന്നീട് വിവാഹത്തില്‍ കലാശിച്ചത്. 22ാമത്തെ വയസ്സിലായിരുന്നു ബാലു ലക്ഷ്മിയുടെ കൈപിടിച്ചത്. പ്രണയം നല്‍കിയ ധൈര്യവും സംഗീതത്തിലൂടെ മുന്നേറാമെന്ന ആത്മവിശ്വാസവുമായിരുന്നു അന്ന് ബാലുവിന് ഒപ്പമുണ്ടായിരുന്നത്.

തലസ്ഥാന നഗരിയിലെ പ്രശസ്തമായ കലാലയങ്ങളിലൊന്നായ യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു ബാലഭാസ്‌ക്കറും ലക്ഷ്മിയും പഠിച്ചിരുന്നത്. സംസ്‌കൃത വിദ്യാര്‍ത്ഥിയാണെങ്കിലും സംഗീതത്തോടായിരുന്നു ബാലുവിന് ആഭിമുഖ്യം. മ്യൂസിക് ബാന്‍ഡൊക്കെയായി കോളേജിന്റെ ഓളം നിലനിര്‍ത്തിയത് ബാലുവും സംഘവുമായിരുന്നു. ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിലാണെങ്കിലും ലക്ഷ്മിക്കും ബാലഭാസ്‌ക്കറിനെ അറിയാമായിരുന്നു. സുഹൃത്തുക്കള്‍ മുഖാന്തരം നേരിട്ട് സംസാരിച്ച ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. വൈകാതെ ആ സൗഹൃദം പ്രണയമായി മാറി.

ലക്ഷ്മിയില്ലാതെ മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹത്തെക്കുറിച്ച്‌ തീരുമാനിച്ചത്. ബാലുവിനെ വിവാഹം കഴിക്കാന്‍ വീട്ടില്‍ നിന്നും സമ്മതം ലഭിക്കില്ലെന്ന് മനസ്സാിലാക്കിയതോടെയാണ് സുഹൃത്തുകളുടെയും പ്രിയപ്പെട്ട അധ്യാപകന്റെയും സഹായത്തോടെ ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്.സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി ലക്ഷ്മിയെത്തിയപ്പോള്‍ ചന്ദനക്കളര്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നവവരനായി ബാലുവുമെത്തി. രജിസ്റ്റര്‍ വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മധുരം പങ്കുവെച്ച്‌ തുടങ്ങിയ ഇരുവരും ജീവിതത്തിലുടനീളം ആ മധുരം സൂക്ഷിച്ചിരുന്നു. പ്രതിസന്ധികളേയും വെല്ലുവിളികളേയും തരണം ചെയ്ത് മുന്നേറുന്ന ഇവരുടെ ജീവിതം കണ്ട് ദൈവത്തിന് പോലും അസൂയ തോന്നിയിരിക്കാം, താരകുടുംബത്തിലെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ കേട്ടവരെല്ലാം പറഞ്ഞത് ഇതായിരുന്നു.ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും വിവാഹ ചിത്രങ്ങളും ബാലുവിന്റെ വയലിന്‍ പ്രകടനവുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അപ്രതീക്ഷിതമായെത്തിയ വാഹനാപകടത്തെത്തുടര്‍ന്ന് ബാലുവും മകളും യാത്രയായെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. താരങ്ങളും ആരാധകരുമൊക്കെ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ്. വീട്ടുകാര്‍ സമ്മതിച്ച്‌ വിവാഹം നടക്കില്ലെന്നുറപ്പായതോടെയാണ് ഇരുവരും അടുത്ത വഴി തിരഞ്ഞെടുത്തത്. ശക്തമായ പിന്തുണ നല്‍കി അടുത്ത സുഹൃത്തുക്കള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സംഗീതത്തിലൂടെ മുന്നേറാമെന്ന വിശ്വാസത്തോടെയാണ് ബാലു ലക്ഷ്മിയെ കൂടെക്കൂട്ടിയത്. അത് ശരിയായിരുന്നുവെന്ന് പില്‍ക്കാല ജീവിതം തെളിയിച്ചിരുന്നു.

വിവാഹത്തിന് ശേഷം കുഞ്ഞതിഥിക്കായി ഇരുവരും കാത്തിരുന്നിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ജാനിയെന്ന തേജസ്വിനി ഇവരുടെ അരികിലേക്കെത്തിയത്.ബാലുവിനെ വിളിക്കുന്നവര്‍ക്കും അറിയാവുന്നവര്‍ക്കുമെല്ലാം ബാലഭാസ്‌ക്കറെന്ന പിതാവിനെക്കുറിച്ചും അറിയാമായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തെ വിളിച്ചപ്പോള്‍ മകള്‍ എന്തെടുക്കുകയാണെന്ന് ചോദിച്ചപ്പോള്‍ നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുകയാണെന്ന് അദ്ദേഹം പറഞ്ഞതായി ആര്‍ജെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഇടയ്ക്ക് താനും ഭാര്യയും ഭക്ഷണം കഴിക്കുന്നതിനിടയില്‍ ടേബിളിനരികിലേക്കെത്തിയ പൊന്നോമനയെ വാത്സല്യത്തോടെ ഓമനിക്കുന്നതിനിടയില്‍ മകളാണ് ഇതെന്നും പറഞ്ഞ് തങ്ങള്‍ക്ക് മുന്നിലേക്കെത്തിയ ബാലഭാസ്‌ക്കറിനെക്കുറിച്ച്‌ ശബരീനാഥ് എംഎല്‍എയും വാചാലനായിരുന്നു. കാത്തിരിപ്പിനൊടുവിലെത്തിയ മകളെക്കുറിച്ച്‌ അദ്ദേഹം എന്നും വാചാലനാവാറുള്ളതായി സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു. അവസാനമായി ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴും തിരിച്ചുവരുന്നതിനെക്കുറിച്ചും പരിപാടിയെക്കുറിച്ചുമായിരുന്നു ബാലു സംസാരിച്ചതെന്നും തിരിച്ചുവരുമെന്നതിന്റെ പ്രതീക്ഷകളെല്ലാം നല്‍കിയപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

മകളുടെ പേരിലുള്ള വഴിപാട് നടത്തുന്നതിന് വേണ്ടിയായിരുന്നു ബാലുവും കുടുംബവും വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പോയത്. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ തിരുവനന്തപുരത്തെ പള്ളിപ്പുറത്ത് വെച്ചായിരുന്നു ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബാലുവും മകളും മുന്‍സീറ്റിലായിരുന്നു. സാരമായ പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിലേക്കെത്തിച്ചത്. അപകട സമയത്ത് തന്നെ തേജസ്വിനി മരിച്ചിരുന്നു. ലക്ഷ്മിയേയും ബാലഭാസ്‌ക്കറിനേയും ഇക്കാര്യം അറിയിച്ചിരുന്നില്ല. ഒ

രാഴ്ച കഴിയുന്നതിനിടയിലാണ് ബാലുവും മരണത്തിന് കീഴടങ്ങിയത്.എല്ലാമെല്ലാമായ മകളും പ്രിയപ്പെട്ടവനും ഇനിയില്ലെന്ന കാര്യത്തെക്കുറിച്ച്‌ ലക്ഷ്മി അറിഞ്ഞിട്ടില്ല. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നു. ഈ വിവരം എങ്ങനെ പറയുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. അച്ഛന്റെ പാട്ട് കേട്ടുറങ്ങുന്ന മകള്‍ മരണത്തിലും അച്ഛനെ ഒപ്പം കൂട്ടിയതായിരിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. ബാലഭാസ്‌ക്കര്‍ ശക്തനായി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പ്രതീക്ഷിക്കാതെ കയറി വരുന്ന മരണത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു

ആ പ്രതിഭ.താരങ്ങളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം വേദനയിലാണ്. ഈ ദു:ഖത്തെ അതിജീവിക്കാനുള്ള മനക്കരുത്ത് ലക്ഷ്മിക്ക് നല്‍കണമേയെന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. പ്രിയ കലാകാരന്റെ വേര്‍പാടില്‍ കേരളം ഒന്നടങ്കം കേഴുമ്പോഴും ലക്ഷ്മി എങ്ങനെ അതിജീവിക്കുമെന്നാണ്‌എല്ലാവരും ചിന്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button