ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നടന് ഷാജുവും നടി ചാന്ദ്നിയും പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കുന്നത്, പിന്നീടു പരസ്പരം പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്ത ഷാജു- ചാന്ദ്നി ദാമ്പത്യം ഇന്നും ഊഷ്മളമായ സ്നേഹത്തിന്റെ നിലാവ് പൊഴിക്കുക്കുമ്പോള് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള തങ്ങളുടെ പ്രണയ നിമിഷങ്ങളെക്കുറിച്ച് വാചാലരാവുകയാണ് ഇരുവരും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസേനനും, തുളസീദാസും സംവിധാനം ചെയ്ത ‘സ്നേഹ സമ്മാനം’ എന്ന ടെലിവിഷന്‍ സീരിയലിന്റെ ലൊക്കേഷന്‍ ഞാന്‍ നായകനും, ചാന്ദ്നി നായികയും, ബ്രേക്ക് സമയത്ത് ഞങ്ങള്‍ ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. അത് അവരുടെ വീട്ടില്‍ പ്രശ്നമായി. ഫോണ്‍ വിളി കുറഞ്ഞപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ ഇഷ്ടമുണ്ടെന്നു തിരിച്ചറിഞ്ഞത്. വീട്ടുകാര്‍ സമ്മതിക്കാതെ വന്നപ്പോള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. അങ്ങനെ പാലക്കാട്ടെ ഒരമ്പലത്തില് വെച്ച് താലികെട്ടി. വൈകിട്ട് പ്രസ്മീറ്റും വിളിച്ചു പിറ്റേന്ന് പത്രത്തിലെല്ലാം വാര്‍ത്ത വരികയും ചെയ്തു, ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഇരുവരും വ്യക്തമാക്കി.
Post Your Comments