KeralaLatest News

പത്ത് കോടിയുടെ വിദേശനോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍

മലപ്പുറം: നിരോധിച്ച്  തുര്‍ക്കി കറന്‍സസികളുമായി അഞ്ച് പേര്‍ പോലീസ് പിടിയിലായി. എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാം, സഹായികളായ ജംഷീര്‍, സലീം, സന്തോഷ്‌കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. മലപ്പുറത്തെ നിലമ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.  പത്ത് കോടിയുടെ തുര്‍ക്കികറന്‍സി ഇവരില്‍ നിന്നും കണ്ടെത്തി.

അറസ്റ്റിലായ അബ്ദുള്‍ സലാം കാസര്‍കോഡ് സ്വദേശിയില്‍ നിന്നാണ് കറന്‍സികള്‍ വാങ്ങിയത്. ഇവ കൂടുതല്‍ വിലയ്ക്ക  മറിച്ചു വില്‍ക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. പരിശോധനയ്ക്കു ശേഷമാണ് ഇവ നിരോധിച്ച തുര്‍ക്കി കറന്‍സികളാണെന്ന് മനസ്സിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button