Latest NewsKerala

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം: പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തിലുള്ള നാമജപയാത്രയില്‍ വന്‍ ജനരോഷം

പന്തളം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ വന്‍ പ്രതിഷേധം. പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തില്‍ പന്തളത്ത് സംഘടിപ്പിച്ച നാമജപയാത്രയില്‍ നിരവധി സ്ത്രീകളടക്കം ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പന്തളം മെഡിക്കല്‍ മിഷന്‍ പരിസരത്ത് നിന്ന് വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്കാണ് നാമജപയാത്ര നടത്തിയത്. വിവിധ ഹൈന്ദവ സംഘടനകളും ഭക്തരും പരിപാടിയില്‍ പങ്കെടുത്തു.

പ്രത്യേകിച്ച് ഒരുസംഘടനയുടേയും ആഹ്വാനപ്രകാരമല്ല പ്രതിഷേധ സമരമെങ്കിലും പന്തളം കൊട്ടാരം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത് . പ്രശ്നത്തില്‍ കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും തന്ത്രിയും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനിടെ തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button