ഷൊർണൂർ: വാഴയിൽ തട്ടി നിന്ന വൈദ്യുത ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചു വീട്ടമ്മയ്ക്ക് ഷോക്കേറ്റു
കെഎസ്ഇബിയുടെ 220 കെവി ടവർ വൈദ്യുത ലൈൻ താഴ്ന്ന് വാഴയിൽ തട്ടി. ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചു വീട്ടമ്മയ്ക്ക് ഷോക്കേറ്റു. കുളപ്പുള്ളി പാറപ്പുറം പാലുതൊടി സുരേഷിന്റെ ഭാര്യ ശോഭനയ്ക്കാണ്(43) ഷോക്കേറ്റത്. സമീപത്തെ രശ്മി നിവാസിൽ വിമല, പുസ്കതതൊടി സുമതി എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങൾ തകരാറിലായി.
ഇതിനിടെ അത്ഭുതമെന്നോണം വാഴയില കരിഞ്ഞ് വൈദ്യുതി പ്രവാഹം തനിയെ വേർപെട്ടത് വലിയ അപകടം ഒഴിവാക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. കുളപ്പുള്ളിയിൽ നിന്ന് മൂന്ന് കിലോ മീറ്റർ അകലെ പാറപ്പുറം പ്രദേശത്താണ് താഴ്ന്ന് നിൽക്കുന്ന ഷൊർണൂർ–കൊപ്പം ടവർലൈൻ വാഴയിൽ തട്ടിയത്. ഇതോടെ പ്രദേശത്താകെ വൈദ്യുതി പരന്നു. സമീപത്തെ വീട്ടിലിരുന്ന് തയ്യൽ മെഷീൻ പ്രവർത്തിപ്പിച്ചിരുന്ന ശോഭനയ്ക്കാണ് ആദ്യം ഷോക്കേറ്റത്. ഇതിനിടെ വാഴയില കത്തിയമർന്ന് വൈദ്യുത കമ്പിയുമായുള്ള ബന്ധം വേർപെട്ടു.
Post Your Comments