ബദിയടുക്ക: വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു, മണ്ണെണ്ണ വിളക്കില്‍ നിന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് വീട്ടമ്മ മരിച്ചു. പെര്‍ള മണിയംപാറയിലെ രാമകൃഷ്ണ ആചാര്യയുടെ ഭാര്യ രേവതി(70) ആണ് മരിച്ചത്.
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വൈദ്യുതി നിലച്ച സമയത്ത് മണ്ണെണ്ണ വിളക്ക് സമീപത്ത് വെച്ച് കിടന്നതായിരുന്നു. രേവതി ഉറങ്ങുന്നതിനിടെയാണ് മണ്ണെണ്ണ വിളക്ക് മറിഞ്ഞ് തീ പടര്‍ന്ന് പൊള്ളലേറ്റത്.
ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മക്കള്‍: ജയ മണിയംപാറ, മഹേഷ്, മഹിഷ്ചന്ദ്ര. മരുമക്കള്‍: ശ്രീരേഖ, ജയന്തി.
Post Your Comments