Latest NewsIndia

കുട്ടികള്‍ക്ക്​ നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ ​ വൈറസ് സാന്നിധ്യം; പ്രതിഷേധം ശക്തം

കുട്ടിളെ സൂക്ഷ്​മ നിരീക്ഷണത്തിന്​ വിധേയമാക്കി

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക്​ നല്‍കിയ പോളിയോ തുള്ളി മരുന്നില്‍ ​ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്​ഥിരീകരിച്ചു. ടൈപ്പ്​-2 പോളിയോ വൈറസാണ് മരുന്നില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുള്ളത്.മഹാരാഷ്​ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക് നൽകിയ പോളിയോ മരുന്നിലാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുൻപ് ഉത്തർപ്രദേശിലും ഇതേ വീഴ്ച സംഭവിച്ചിരുന്നു. മൂന്നു സംസ്​ഥാനങ്ങളിലും മരുന്നുകള്‍ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന്​ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.

കുട്ടിളെ സൂക്ഷ്​മ നിരീക്ഷണത്തിന്​ വിധേയമാക്കി രോഗാണു എങ്ങനെപ്രവര്‍ത്തിക്കുന്നുവെന്നും എന്തെ​ങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ്​ പോളിയോ സര്‍വൈലന്‍സ്​ സംഘത്തോട്​​ ആവശ്യപ്പെട്ടിരിക്കുന്നത്​. എന്നാൽ ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകള്‍ വിതരണം ചെയ്​തുവെന്ന്​ കരുതുന്ന സംസ്​ഥാനങ്ങളില്‍ എല്ലായിടത്തും കുട്ടികള്‍ക്ക്​ ​ഐ.പി.വി(ഇന്‍ആക്​ടിവേറ്റഡ്​ പോളിയോ വൈറസ്​) ഇഞ്ചക്​ഷന്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button