Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNattuvartha

“വർഷഋതു”; നിറക്കൂട്ടുകളുടെ മായാജാലം

കൊല്ലം: “വർഷഋതു”; നിറക്കൂട്ടുകളുടെ മായാജാലം. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ കൊല്ലം ആശ്രമം എയിറ്റ്‌ പോയിന്റ് ആർട്ട് ഗാലറിയിൽ ആരംഭിച്ച “വർഷഋതു ‘ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. പാലറ്റുകളിലെ ലയകൂട്ടിൽനിന്നും ക്യാൻവാസുകളിൽ വർണ്ണങ്ങൾ തീർത്ത ചിത്രങ്ങൾ,പ്രളയവും,പ്രണയവും,ഏകാന്തതയും ,രതിയും,എല്ലാം കാഴ്ച്ചക്കാരിൽ സംവദിക്കുന്ന രീതിയിൽ അവരുടെ ഭാവനയിൽ കൂടി വരകൾകൊണ്ട് കഥ പറഞ്ഞിരിക്കുകയാണ് ചിത്രകാരൻമ്മാർ.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള 25 ചിത്രകാരൻമ്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. അക്കാദമിയുടെ നേതൃത്വത്തിൽ അടൂരിൽ ചലച്ചിത്ര സംവിധായകൻ അടൂർഗോപാലകൃഷ്‍ണന്റെ വസതിയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്ത ചിത്രകാരൻമാർ വരച്ച സൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button