ഫുജയ്റ: യു.എ.ഇ യിലെ മുര്‍ബയിലുളള കാരവാന്‍ പ്ലാന്‍റില്‍ വന്‍ അഗ്നി ബാധ. പ്ലാന്റില്‍ ഉണ്ടായിരുന്ന 23 ഓളം കാരവാനുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കന്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന 225 ഒാളം തൊഴിലാളികളെ ഫയര്‍ഫോഴ്സ് ഉദ്ധ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥാനങ്ങളില്‍ എത്തിച്ചു. രാവിലെ 7.30 മണിയോടെയായിരുന്നു സംഭവം. ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ തന്നെ എല്ലാ സുരക്ഷാ ഉദ്ദ്യാഗസ്ഥരും സ്ഥലത്തെത്തി സുരക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് ഉന്നതതല ഉദ്ദ്യോഗസ്ഥന്‍ അറിയിച്ചു.
97 ല്‍ കൂടുതല്‍ വരുന്ന കാരവാനുകള്‍ തീപിടിക്കാതെ സംരക്ഷിച്ചു . ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍സുരക്ഷാ ഇന്‍സ്പെക്ടര്‍മാര്‍ എല്ലാ കന്പനികളിലും സന്ദര്‍ശിച്ച് ശരിയായ വിധം സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കാരവാനുകള്‍ക്ക് ഉണ്ടായ ഗൗരവകരമായ നാശം വലിയ നഷ്ടത്തിലേക്കാണ് കന്പനിയെ ഇപ്പോള്‍ തള്ളിയിട്ടിരിക്കുന്നത്.
Post Your Comments