തിരുവനന്തപുരം : ബ്രൂവറിക്ക് ഇതുവരെ ലൈസൻസ് നൽകിയിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്. ബ്രൂവറിക്ക് അനുമതി നല്‍കിയെന്നതിന്റെ അര്‍ത്ഥം ലൈസന്‍സ് നല്കിയെന്നല്ലെന്നും എക്സൈസ് കമ്മീഷൻ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമേ ലൈസെൻസ് നൽകുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും എക്സൈസ് മന്ത്രി പറഞ്ഞു. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് ഉന്നയിച്ച ആശങ്ക പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Post Your Comments