തിരുവനന്തപുരം : പൂജ തിരക്ക‌് പ്രമാണിച്ച‌് റെയിൽവെ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. 82646 നാഗർകോവിൽ–താംബരം സുവിധ എക‌്സ‌്പ്രസ‌് 21ന‌് വൈകിട്ട‌് 5.5ന‌് നാഗർകോവിലിൽനിന്ന‌് പുറപ്പെടും. 06063 താംബരം–നാഗർകോവിൽ സ‌്പെഷ്യൽ ഫെയർ ട്രെയിൻ 22ന‌് പകൽ 11.30ന‌് താംബരത്തുനിന്ന‌് പുറപ്പെടും. 82637 ചെന്നൈ സെൻട്രൽ –എറണാകുളം ജംഗ‌്ഷൻ സുവിധ 17ന‌് രാത്രി 8.40ന‌് ചെന്നൈയിൽനിന്ന‌് പുറപ്പെടും. 82638 എറണാകുളം ജംഗ‌്ഷൻ–ചെന്നൈ സെൻട്രൽ സുവിധ രാത്രി ഏഴിന‌് എറണാകുളത്തുനിന്ന‌് പുറപ്പെടും.
82639 ചെന്നൈ സെൻട്രൽ–എറണാകുളം സെൻട്രൽ സുവിധ നവംബർ രണ്ടിന‌് രാത്രി 8.40ന‌്ചെന്നൈയിൽനിന്ന‌് പുറപ്പെടും. 82640 മടക്ക ട്രെയിൻ നവംബർ ഏഴിന‌് രാത്രി 7.30ന‌് എറണാകുളം ജംഗ‌്ഷനിൽനിന്ന‌് പുറപ്പെടും.
Post Your Comments