‘ബാലു മരിച്ചതല്ല തേജസ്വിനിയില്‍ അലിഞ്ഞ് ചേര്‍ന്നതാണ് : അവളെ മതിയാവോളം താലോലിയ്ക്കാന്‍.. കണ്ണു നിറയ്ക്കുന്ന വാക്കുകളുമായി ഷാഫി പറമ്പിലിന്റെ കുറിപ്പ്
തിരുവനന്തപുരം: വയലിനില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്കറിനെ കുറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എയുടെ പോസ്റ്റിലെ ഈ വരികള്‍ വായിക്കുമ്പോള്‍ എല്ലാവരുടെയും കണ്ണ് നിറയും.. ‘ബാലു മരിച്ചതല്ല തേജസ്വിനിയില്‍ അലിഞ്ഞു ചേര്‍ന്നതാണ്’.
‘രണ്ട് വയസ്സ് പ്രായമുള്ളൊരു പെണ്‍കുഞ്ഞിന്റെ പിതാവിന്റെ തോന്നലുകള്‍ എനിക്ക് മനസ്സിലാകും. അതുകൊണ്ട് എന്റെ മനസ്സ് പറയുന്നു, ബാലു മരിച്ചതല്ല, തേജസ്വിനിയില്‍ അലിഞ്ഞു ചേര്‍ന്നതാണ് എന്നാണ്. അവള്‍ക്കൊപ്പം തുടരാന്‍. തുടര്‍ന്നും സ്നേഹിക്കാന്‍ വാരിക്കോരി കൊടുത്ത് മതി വരാതെ’. .
തേജസ്വനിയെ നൊന്തു പ്രസവിച്ച അമ്മ ലക്ഷ്മി മകളും ഭര്‍ത്താവും മരിച്ച വിവരം എങ്ങനെ താങ്ങുമെന്ന് കാര്യമോര്‍ക്കുമ്പോള്‍ പേടിയാകുന്നു എന്ന് പറഞ്ഞാണ് ഷാഫി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments