നെവാഡ: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെയുണ്ടായിരുന്ന പ്രകൃതി വിരുദ്ധ പീഡനക്കേസിന്‍മേലുളള അന്വേഷണം പോലീസ് വീണ്ടും ആരംഭിച്ചു. യുവതി കഴിഞ്ഞമാസം പരാതിയുമായി രംഗത്ത് എത്തിയതോട് കൂടിയാണ് അന്വേഷണം. കാതറിന്‍ മൊയോര്‍ഗയെന്ന മുപ്പത്തിനാലുകാരിയാണ് പരാതിക്കാരി. യുവന്‍റസ് താരമായ റൊണാള്‍ഡോ ആരോപണം നിഷേധിച്ചിട്ടുണ്ട്. തന്‍റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ അവര്‍ ശ്രമിക്കുകയാണെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.
2009ല്‍ ആണ് കേസിനാസ്പദമായ സംഭവം, യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു അമേരിക്കന്‍ യുവതി ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ 2010 ല്‍ റൊണാള്‍ഡോയും യുവതിയും തമ്മില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തി. 375,000 ഡോളറിനാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്നായിരുന്നു കരാര്‍. സംഭവത്തെക്കുറിച്ചോ പീഡനത്തെക്കുറിച്ചോ ആരും വിശദമായ വിവരം നല്‍കിയിരുന്നില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.എന്നാല്‍ ഈ കഴിഞ്ഞ സെപ്റ്റംബറില്‍ യുവതി പീഡനത്തെപ്പറ്റി പോലീസില്‍ പരാതി നല്‍കിയ പ്രകാരമാണ് കേസ് പുനരാരംഭിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Post Your Comments