Latest NewsSaudi Arabia

സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതോടെ പ്രവാസികൾ കടുത്ത ആശങ്ക നേരിടുകയാണ്. സൗദിയിൽ ആരോഗ്യ മേഖലയില്‍ പതിനായിരക്കണക്കിന് പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഈ മേഖലയിലെ വിവിധ തസ്തികകള്‍ ആണ് സ്വദേശിവത്കരണത്തിന് വിധേയമാക്കുക.

ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ ഉപകരണ കടകള്‍, വിവിധ ജീവനക്കാര്‍ എന്നിങ്ങനെയുള്ള തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. സൗദിയില്‍ ഈ മേഖലയിലാകെ ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. ദന്ത ഡോക്ടര്‍മാരായി മുപ്പതിനായിരത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസമുള്ള നിരവധി സൗദി സ്വദേശികള്‍ രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സേവനം രാജ്യത്തിന് ഉറപ്പാക്കുക എന്നതാണ് ഭരണാധികാരികളുടെ ലക്ഷ്യം.എന്നാല്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില ക്ലിനിക്കുകളും ആശുപത്രികളും പ്രവാസികളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇവയില്‍ പലതും സ്വദേശിവത്കരണവും പ്രവാസി തിരിച്ചു പോക്കും കാരണം പ്രതിസന്ധിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button