പത്തനംതിട്ട : ശബരിമല തീർഥാടകരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനം. ഒരു ദിവസം ഒരു ലക്ഷം തീർത്ഥാടകരെയാണ് സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ 80,000– 90,000 പേരാണ് തീർഥാടനകാലത്ത് ഒരു ദിവസം ദർശനം നടത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കോടതി പ്രവേശനം അനുവദിച്ചതോടെയാണ് ദർശനം നടത്താൻ കൂടുതൽ ആളുകൾക്ക് അനുമതി നൽകുന്നത്.
ശബരിമലയിൽ നടത്തേണ്ട മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.ദർശനത്തിനു തിരുപ്പതി മാതൃകയിൽ ഡിജിറ്റൽ ബുക്കിങ് സൗകര്യമൊരുക്കാനും യോഗം തീരുമാനിച്ചു. ഡിജിറ്റൽ ബുക്കിങ് വരുന്നതോടെ, ഓരോ ദിവസവും എത്ര പേർ ദർശനത്തിനെത്തുമെന്നു മുൻകൂട്ടി അറിയാനാകും. സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇതു സഹായകരമാകും.
സ്ത്രീകൾക്കായി ഒരുക്കുന്ന സൗകര്യങ്ങൾ
നിലയ്ക്കലും മറ്റ് ഇടത്താവളങ്ങളിലും സ്ത്രീകൾക്കു കൂടുതൽ സൗകര്യങ്ങൾ. നിലയ്ക്കലിൽ 10,000 പേർക്കു വിശ്രമസൗകര്യം.സ്ത്രീകൾക്കു പ്രത്യേക കുളിക്കടവുകൾ, ശുചിമുറികൾ. പതിനെട്ടാം പടിയിലടക്കം കൂടുതൽ വനിതാ പോലീസ്.സന്നദ്ധ പ്രവർത്തനങ്ങളിൽ സ്ത്രീ പങ്കാളിത്തം.
നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്ത്രീകൾക്കു മാത്രമായി കാത്തിരിപ്പുകേന്ദ്രം. ഇവിടെ 15 ടിക്കറ്റ് കൗണ്ടറുകളിൽ അഞ്ചെണ്ണം സ്ത്രീകൾക്കായി പ്രവർത്തിക്കും. ബസുകളിൽ 25 % സീറ്റ് ദർശനത്തിനായി പോകുന്ന സ്ത്രീകൾക്കായി മാറ്റിവയ്ക്കും. ഡ്യൂട്ടിക്കു വനിതാ കണ്ടക്ടർമാരും.
Post Your Comments