കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സുപ്രീംകോടതി വിധിയെഴുതിയെങ്കിലും ശബരിമലയില്‍ പോകണമോ പോകണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകള്‍ ആണെന്നും വിശ്വാസമുളള ഒരു സ്ത്രീയും ശബരിമലയുടെ പടി ചവിട്ടുമെന്ന് കരുതുന്നില്ലെന്നും മുന്നാക്ക കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള ചവിട്ടുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ശബരിമല വിഷയത്തെ കാണുന്നത്. സുപ്രീം കോടതി വിധി മറ്റ് ക്ഷേത്രങ്ങളേയും ബാധിക്കും. ശബരിമലയില്‍ എങ്ങനെയുളള മാറ്റങ്ങളാണ് വേണ്ടതെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ശബരിമലയില്‍ പോകുന്നവര്‍ പോകട്ടെ, അല്ലാത്തവര്‍ പോകണ്ട. മതപരമായ വിഷയങ്ങളില്‍ ഇടപെടണോയെന്ന് കോടതി ആലോചിക്കണമെന്നും സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ മാത്രമെ സര്‍ക്കാരിന് ഇപ്പോള്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments