വില്ലിംഗ്ടണ്‍ : ന്യൂസിലാന്റിലെ പസഫിക് ദ്വീപില്‍ ലാന്റിംഗിനിടെ റണ്‍വെയില്‍നിന്ന് തെന്നിമാറി കായലില്‍ പതിച്ച വിമാനത്തില്‍ നിന്ന് ഒരു യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737 – 800 വിമാനമാണ് അപടത്തില്‍പ്പെട്ടത്.
35 യാത്രക്കാരും 12 ജീവനക്കാരുമാടക്കം 47 പേരാണ് വിമാനത്തിലുളളതെന്നും എല്ലാവരെ രക്ഷപ്പെടുത്തിയതെന്നും എയര്‍ ന്യൂഗിനി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് വിമാനം തകര്‍ന്ന് വീണിടത്ത് വീണ്ടും നടത്തിയ പരിശോധനയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. ചിലര്‍ കായലില്‍നിന്ന് നീന്തി രക്ഷപ്പെട്ടപ്പോള്‍ മറ്റുചിലരെ ചെറുബോട്ടുകളിലാണ് രക്ഷിച്ച് കരയ്ക്കെത്തിച്ചത്.
മൃതദേഹം വിമാനത്തില്‍നിന്ന് പുറത്തെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്ലാക്ക് ബോക്‌സ് തിരിച്ചെടുക്കാനുളള ശ്രമത്തിലാണെന്നും. കാലാവസ്ഥ മോശമായിരുന്നു അപകടമെന്നും കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ കാഴ്ച മറഞ്ഞിരുന്നുവെന്നും അപകടത്തെകുറിച്ച് എയര്‍ ന്യൂഗിനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് തഹാവര്‍ ദുറാനി പറഞ്ഞു.
Post Your Comments