കൊല്ലം: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രേമചന്ദ്രന് എംപി പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആറംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗമായി എന്‍.കെ. പ്രേമചന്ദ്രന്റെ പേര് നിര്‍ദേശിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ നടക്കുന്ന 73-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി പ്രേമചന്ദ്രനെ പ്രധാനമന്ത്രിയാണ് നാമനിര്‍ദ്ദേശം ചെയ്തത്.
Post Your Comments