ഇടുക്കി: ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ക്കായി നീലക്കുറിഞ്ഞി സീസണ് 2018 എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ഐറ്റി മിഷന്റെയും സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. നീലക്കുറിഞ്ഞി സീസണിലെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് പുറമേ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടിയാണ് തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ കളക്ടറും ഡിറ്റിപിസി ചെയര്‍മാനുമായ കെ ജീവന് ബാബു മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.
Post Your Comments